bindu-degree

നാലുവര്‍ഷ ബിരുദകോഴ്സുകള്‍ ഈ അക്കാദമിക്ക് വര്‍ഷം ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ബിരുദവും നാലാം വര്‍ഷത്തില്‍ ഓണേഴ്സും ലഭിക്കും വിധമുള്ള ഘടനാമാറ്റമാണ് നിലവില്‍വരിക. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഒരേ അക്കാദമിക കലണ്ടര്‍ നിലവില്‍വരുമെന്നും ആര്‍.ബിന്ദു അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ബിരുദ പഠനം അപ്പാടെ മാറുന്ന അക്കാദമിക വര്‍ഷമാണ് വരാന്‍പോകുന്നത്. അതത് കോളജുകള്‍ക്കും പഠന വകുപ്പുകള്‍ക്കും കോഴ്സുകള്‍ക്ക് രൂപം കൊടുക്കാം, വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വിഷയങ്ങള്‍  പഠിക്കാനും അവസരം ഒരുങ്ങും. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദവും നാലുവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒാണേഴ്സും ലഭിക്കും. ഒാണേഴ്സ് ലഭിക്കുന്നവര്‍ക്ക് പി.ജി കോഴ്സ് ഒരുവര്‍ഷമായിരിക്കും. ദേശീയ തലത്തിലേതുപോലെ ഒന്നും രണ്ടും വര്‍ഷത്തില്‍ എക്സിറ്റ് അനുവദിക്കില്ല. 

പരീക്ഷാ രീതിക്കും വലിയമാറ്റങ്ങളുണ്ടാകും. പ്രവേശന നോട്ടിഫിക്കേഷന്‍ ഈമാസം ഇരുപതിനകം വരും. ജൂണ്‍ ഏഴുവരെ അപേക്ഷസ്വീകരിക്കും. ജൂലൈ ആദ്യം ബിരുദക്ളാസുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. 

Four-year graduation class in state colleges from July 1