കേദാര്‍നാഥ് തീര്‍ഥാടകരുമായി സഞ്ചരിച്ച ഹെലികോപ്ടര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്തു. ആറുയാത്രക്കാരും പൈലറ്റുമടക്കം ഏഴുപേരാണ് കോപ്റ്ററിനുള്ളില്‍ ഉണ്ടായിരുന്നത്. അപകടകരമായ രീതിയില്‍ കോപ്റ്റര്‍ കറങ്ങിത്തിരിഞ്ഞ് ലാന്‍ഡ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ഹെലിപാഡില്‍ നിന്നും നൂറ് മീറ്റര്‍ മാറിയാണ് കോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. കോപ്റ്ററിന്‍റെ വാല്‍ ഭീതിജനിപ്പിക്കുന്നവിധം കറങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം.

കെസ്ട്രല്‍ ഏവിയേഷന്‍ കമ്പനിയുടേതാണ് തകരാറിലായ ഹെലികോപ്റ്റര്‍. സിര്‍സി ഹെലിപാഡില്‍ നിന്നും കേദാര്‍നാഥിലേക്ക് തീര്‍ഥാടകരുമായി എത്തിയപ്പോഴാണ് സംഭവമെന്ന് ജില്ലാ ദുരന്തനിവാരണ മാനേജ്മെന്‍റ് ഓഫിസര്‍ അറിയിച്ചു. മേയ് 10നാണ് ഇത്തവണ ചാര്‍ധാം യാത്രയ്ക്ക് തുടക്കമായത്.കേദാര്‍നാഥിന് പുറമെ ഗംഗോത്രി, യമുനോത്രി, ബദ്രിനാഥ് എന്നിവടങ്ങളിലേക്കാണ് തീര്‍ഥാടകര്‍ എത്തുന്നത്. 

ENGLISH SUMMARY:

Helicopter makes emergency landing in Kedarnath helipad