TOPICS COVERED

സർവകലാശാല പ്രവേശനത്തിൽ മാറ്റങ്ങളുമായി യുജിസി. സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും വർഷത്തിൽ രണ്ട് തവണ പ്രവേശനം നൽകും. അടുത്ത അധ്യയന വർഷം മുതലാണ് പുതിയ രീതി പ്രാബല്യത്തിൽ വരിക. ജനുവരി അല്ലെങ്കിൽ ഫെബ്രുവരി,  ജൂലൈ അല്ലെങ്കിൽ ഓഗസ്റ്റ് മാസങ്ങളിലായിയിരിക്കും പ്രവേശനം നടക്കുക. വിദേശത്തെല്ലാം നിലവിലുള്ള രീതിയിലേക്കുള്ള മാറ്റം നിരവധി വിദ്യാർഥികൾക്ക് സഹായകരമാകുമെന്ന് യുജിസി ചെയർമാൻ എം ജഗദേഷ് കുമാർ പ്രതികരിച്ചു. 

ഫലപ്രഖ്യാപനത്തിലെ പ്രശ്നങ്ങൾ,  ആരോഗ്യപ്രശ്നങ്ങൾ, വ്യക്തിഗത കാരണങ്ങൾ  തുടങ്ങിയവ മൂലം പ്രവേശനം നേടാൻ കഴിയാതെ പോകുന്ന വിദ്യാർത്ഥികൾക്ക് ഇതുവഴി വർഷം നഷ്ടപ്പെടാതെ തുടർപഠനം സാധ്യമാകും. രണ്ടുതവണ ക്യാംപസ് റിക്രൂട്ട്‌മെൻ്റ് നടത്താനും ബിരുദധാരികൾക്ക് തൊഴിലവസരങ്ങൾ മെച്ചപ്പെടുത്താനും പുതിയ മാറ്റം ഇടയാക്കുമെന്നാണ് യുജിസിവിലയിരുത്തല്‍

ENGLISH SUMMARY:

UGC allows universities to admit students twice a year