infant-symbolic-picture

TOPICS COVERED

ഒരു ലക്ഷം രൂപക്ക് പെണ്‍കുഞ്ഞിനെ വിറ്റ് പിതാവ്. ഹൈദരബാദിലാണ് ഒരു ലക്ഷം രൂപയ്​ക്ക് നവജാതശിശുവിനെ വിറ്റത്. സംഭവത്തില്‍ കുഞ്ഞിന്‍റെ പിതാവായ ആസിഫിനെ പൊലീസ് അറസ്​റ്റ് ചെയ്​തു. കുട്ടികളില്ലാത്ത ദമ്പതികള്‍ക്കാണ് ഇയാള്‍ കുഞ്ഞിനെ വിറ്റത്.18 ദിവസം മാത്രമായിരുന്നു കുഞ്ഞിന്‍റെ പ്രായം. 

കഴിഞ്ഞ വ്യാഴാഴ്​ച കുഞ്ഞിന്‍റെ അമ്മ അസ്​മ ബിഗം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുഞ്ഞിനെ കണ്ടെത്താനായി പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞിനെ കണ്ടെത്തി അമ്മക്കരികില്‍ പൊലീസ് എത്തിച്ചു. 

ഓട്ടോഡ്രൈവറാണ് ആസിഫ്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇയാള്‍ കുഞ്ഞിനെ വിറ്റതെന്ന് പൊലീസ് പറഞ്ഞു.  ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ബന്ധം പിരിയുമെന്നും പറഞ്ഞ് അസ്​മ ബിഗത്തെ ആസിഫ്  ഭീഷണിപ്പെടുത്തിയിട്ടാണ് പരിചയക്കാര്‍ക്ക് കുഞ്ഞിനെ വിറ്റതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് ആറു വയസുള്ള ഒരു മകന്‍ കൂടിയുണ്ട്. ആസിഫിനേയും ഇടനിലനിന്ന സുല്‍ത്താനയേയും കുഞ്ഞിനെ വാങ്ങിയ ഒരാളേയും ചോദ്യം ചെയ്യലിനായി കസ്‌റ്റഡിയിലെടുത്തു. 

ENGLISH SUMMARY:

Father sells infant for Rs 1 lakh