rahul-kharge-oommen

TOPICS COVERED

ജനനായകൻ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും . യഥാർഥ ജനനേതാവായ ഉമ്മൻ ചാണ്ടിയുടെ ജീവിതം, കേരള ചരിത്രത്തിൽ മായാത്തതെന്ന് വീഡിയോ പങ്കുവച്ച്  രാഹുല്‍ഗാന്ധി എക്സിൽ കുറിച്ചു.

 

പദവികളിലെയും പാർട്ടിയിലെയും ഉയർച്ചതാഴ്ചകളിലെല്ലാം പതറാതെ ജനങ്ങൾക്കൊപ്പം നിന്ന ജനനായകനെ ഹൃദയംകൊണ്ട് സ്മരിക്കുകയാണ് കോണ്‍ഗ്രസ് ഒന്നടങ്കം. മറിയം ഉമ്മൻ തയ്യാറാക്കിയ ഉമ്മൻ ചാണ്ടിയുടെ  വീഡിയോ പങ്കുവച്ചായിരുന്നു എക്സിൽ രാഹുൽ ഗാന്ധി അനുസ്മരിച്ചത്. ജീവിതകാലം മുഴുവൻ അചഞ്ചലമായ സമർപ്പണത്തോടെ ജനങ്ങളെ സേവിച്ച, 

എല്ലാ പദവികളും ജനങ്ങളെ സേവിക്കാൻ വിനിയോ​ഗിച്ച , കാഴ്ചപ്പാടും അർപ്പണബോധവും കരുതലും ഉള്ള നേതൃത്വത്തിന്‍റെ  സാക്ഷ്യപത്രമാണ്  ഉമ്മൻ ചാണ്ടിയുടെ ജീവിതമെന്നായിരുന്നു രാഹുലിൻ്റെ വാക്കുകൾ. അചഞ്ചലമായ അർപ്പണവും നേതൃപാടവവും വഴി ജനനായകനായ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ  അനുസ്മരിച്ചു. ജനക്ഷേമത്തിനായുള്ള ഉമ്മൻ ചാണ്ടിയുടെ സമർപ്പണം  സ്മരിക്കപ്പെടും. ഉമ്മൻ ചാണ്ടി എക്കാലവും ആദരിക്കപ്പെടുന്ന നേതാവെന്നും കോൺ​ഗ്രസ് അധ്യക്ഷൻ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

Oommen chandy a true leader of the people remembers Rahul Gandhi: