rape

23കാരിയായ ഗര്‍ഭിണിയെ കൊന്ന് കയ്യും കാലും വെട്ടി മൃതദേഹം വികൃതമാക്കിയതിന് ശേഷം കത്തിച്ചു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. സ്ത്രീധനത്തിന്റെ പേരിലാണ് ക്രൂര കൊലപാതകം എന്ന് യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചു. റീന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 

രാജ്ഗഡിലെ തണ്ടി ഖുര്‍ദ് ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മകളെ കൊലപ്പെടുത്തിയ വിവരം ഒരു ഗ്രാമവാസിയാണ് റീനയുടെ കുടുംബാംഗങ്ങളെ അറിയിച്ചത്. മൃതദേഹം കത്തിക്കുന്നതിന് ഇടയില്‍ യുവതിയുടെ ബന്ധുക്കള്‍ പൊലീസിനേയും കൂട്ടി എത്തി തീ കെടുത്തി. പാതി കത്തിയ നിലയിലെ മൃതദേഹം ഇവര്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി ആശുപത്രിയിലെത്തിച്ചു. 

അഞ്ച് വര്‍ഷം മുന്‍പാണ് റീന തന്‍വാറിന്റേയും മിഥുന്‍ തന്‍വാറിന്റേയും വിവാഹം നടക്കുന്നത്. ഇവര്‍ക്ക് ഒന്നര വയസുള്ള മകളുണ്ട്. കൊല്ലപ്പെടുമ്പോള്‍ റീന നാല് മാസം ഗര്‍ഭിണിയായിരുന്നു. ഭര്‍തൃവീട്ടുകാര്‍ പണം ആവശ്യപ്പെട്ട് റീനയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ പിതാവ് പറയുന്നു. 

സംഭവത്തില്‍ കലിപീത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പലപ്പോഴായി യുവതിയുടെ വീട്ടുകാര്‍ ഭര്‍തൃവീട്ടുകാര്‍ക്ക് പണം നല്‍കിയിരുന്നതായി ബന്ധു പറയുന്നു. യുവതിയുടെ ഭര്‍ത്താവും കുടുംബവും ഒളിവിലാണ്. 

ENGLISH SUMMARY:

The girl's family alleged that the brutal murder was done in the name of dowry. A young woman named Reena was killed