police-two

TOPICS COVERED

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി യുവതി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് 11ാം നിലയില്‍ നിന്ന് ചാടി 32കാരി മരിച്ചത്. പ്രതിയായ ഊര്‍ത്താവ് മായങ്ക് ത്യാഗി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ആരതി എന്ന യുവതിയാണ് ജീവനൊടുക്കിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് മായങ്കും ഭര്‍തൃപിതാവ് വിനോദ്, അമ്മ സാധന എന്നിവര്‍ തന്റെ മകളെ ക്രൂരമായി പീഡിപ്പിച്ചിരുന്നു എന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. 

2020ലായിരുന്നു ആരതിയും മായങ്കും തമ്മിലുള്ള വിവാഹം. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. യുവതിയുടേത് ആത്മഹത്യ തന്നെയാണോ എന്ന് അന്വേഷിക്കുന്നതായി പൊലീസ് പറ‍ഞ്ഞു. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ടതാണോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

ENGLISH SUMMARY:

A 32-year-old woman died after jumping from the 11th floor in Ghaziabad, Uttar Pradesh. Police have arrested the accused