ഷിരൂരില്‍ തിരച്ചിലിനിടെ അര്‍ജുന്‍റെ വാഹനം കണ്ടെത്തി എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഫും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണവും. നേരത്തെ തന്നെ കര്‍ണാടക പറഞ്ഞു കൊണ്ടിരുന്ന സ്ഥലത്താണ് തിരച്ചില്‍ നടക്കുന്നത് കെഎം അഷറഫ് വ്യക്തമാക്കി. പുതിയ വിവിരങ്ങളൊന്നുമില്ലെന്ന് കാര്‍വാര്‍ എംഎല്‍എയും പറഞ്ഞു. അതേസമയം അപകട സ്ഥലത്ത് കാലാവസ്ഥ ദുഷ്കരമായി തുടരുകയാണ്. പുഴയില്‍ തിരയുന്ന നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക്  അടിത്തട്ടിലേക്ക് ഇറങ്ങാന്‍ സാധിക്കുന്നില്ല. 

ഔദ്യോഗികമായി കര്‍ണാടക ഒരു കാര്യവും പറഞ്ഞിട്ടില്ലെന്ന് എകെഎം അഷഫഫ് എംഎല്‍എ പറഞ്ഞു.  ഉത്തര കന്നട ജില്ല ഭരണകൂടം തുടക്കം മുതല്‍ പറഞ്ഞ സ്ഥലത്താണ് പരിശോധന. നമ്മളാണ് തര്‍ക്കിച്ചത്. ഇപ്പോള്‍ കാണുന്ന ഒരു സ്ഥലം കേന്ദ്രീകരിച്ചാണ് തിരച്ചില്‍. നാരായണ നായികിന്‍റെ ചായക്കട ഉണ്ടായിരുന്നത് ഇവിടെയാണ്. ഇവിടെ അഞ്ച് പേര്‍ മരിച്ചു എല്ലാ ഉദ്യോഗസ്ഥരും പ്രതീക്ഷയോടെ ആത്മവിശ്വാസത്തോടെയുള്ള തിരച്ചില്‍ ഇന്ന് കാണുന്നത്', എംഎല്‍എ പറഞ്ഞു. അര്‍ജുന്‍റെ ലോറി കണ്ടെത്തിയെന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങളാണെന്നും  മഞ്ചേശ്വരം എംഎല്‍എ വ്യക്തമാക്കി. 

പുതിയ വിവിരങ്ങളൊന്നുമില്ലെന്ന് കാര്‍വാര്‍ എംഎല്‍എയും വ്യക്തമാക്കി. നേവി ഹെലികോപ്പറ്ററും ഡ്രോണും നാളെ എത്തും. അവരുടെ കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കിയുള്ള തുടര്‍ തിരച്ചിലുകളുണ്ടാകും. എത്ര വൈകിയാലും തിരച്ചില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അർജുനെ കണ്ടെത്താന്‍ അത്യാധുനിക ബൂം മണ്ണുമാന്തി എത്തിച്ചാണ് ഗംഗാവലിപുഴയില്‍ ഇന്ന് തിരച്ചില്‍. ഇന്നലെ വൈകിട്ട് സൈന്യം നടത്തിയ പരിശോധനയിൽ മൺ തിട്ടയിൽ നിന്ന് സംശയകരമായ സിഗ്നൽ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ആണ് വെള്ളത്തത്തിൽ തിരച്ചിലുനുള്ള യന്ത്ര സംവിധാനങ്ങൾ എത്തിച്ച് പരിശോധിക്കുന്നത്. 

ENGLISH SUMMARY:

Shioor landslide; Searching continue on the river side and no clue about arjun's lorry