മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ഷിരൂരില്‍ ഗതാഗത നിയന്ത്രണം തുടരുന്നു. ദേശീയപാതയിലൂടെ അത്യാവശ്യ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. പതിവുഗതാഗതം തല്‍ക്കാലം പുനഃസ്ഥാപിക്കില്ല.
അതിനിടെ അര്‍ജുനായുള്ള തിരച്ചിലിന് മണ്ണുമാന്തി യന്ത്രം ഉപയോഗിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുന്നതിനായി തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഷിരൂരിലേക്ക് പുറപ്പെട്ടു. രണ്ട് അസിസ്റ്റര്‍ ഡയറക്ടര്‍മാര്‍ക്ക് പുറമെ മെഷീന്‍ ഓപ്പറേറ്ററും സംഘത്തിലുണ്ട്. അർജുനായുള്ള തിരച്ചിൽ പതിനാലാം ദിവസത്തിലേക്ക് കടന്നു. ഗംഗാവലി പുഴയിൽ കുത്തൊഴുക്ക് ശക്തമായതിനാൽ ഇന്ന് പുഴയിൽ ഇറങ്ങിയുള്ള പരിശോധന ഉണ്ടായേക്കില്ല.
പുഴയിൽ രൂപപെട്ട മൺതിട്ട നീക്കം ചെയ്യുന്നതാകും രക്ഷാദൗത്യത്തിന്‍റെ അടുത്ത ഘട്ടം. തൃശൂരിൽ നിന്ന് മണ്ണുമാന്തി യന്ത്രം വന്ന ശേഷമാകും ഇതു സാധ്യമാക്കുക. അതേസമയം യന്ത്രം വരുന്നത് വരെ രക്ഷാദൗത്യം താല്‍ക്കാലികമായി നിർത്തിവയ്ക്കുന്നതിൽ കേരളം കർണാടകയെ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.