സെബി ചെയര്‍പഴ്സനെതിരെ ഹിന്‍ഡന്‍ബര്‍ഗ്. അദാനി ഗ്രൂപ്പിന്റെ രഹസ്യ വിദേശസ്ഥാപനങ്ങളില്‍ ബന്ധമെന്ന് ആരോപണം. അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ നിക്ഷേപമെന്നും റിപ്പോര്‍ട്ട്.
മാധവി ബുച്ചിനും ഭര്‍ത്താവിനും മൗറീഷ്യസിലും ബര്‍മുഡയിലും നിക്ഷേപമുണ്ടെന്നും 2015ല്‍ സിംഗപ്പൂരിലാണ് ആദ്യം അക്കൗണ്ട് തുറന്നതെന്നും പറയുന്നു. സെബിയില്‍ അംഗമാകുന്നതിന് തൊട്ടുമുന്‍പ് അക്കൗണ്ട് കൈകാര്യച്ചുമതല ഭര്‍ത്താവിന് നല്‍കിയെന്നും ആരോപണം.