കൊൽക്കത്തയിൽ മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ CBI അന്വേഷണം തുടങ്ങി. പ്രതിയെ സി.ബി.ഐ ഓഫിസിലെത്തിച്ചു. ആർജി കാർ മെഡിക്കൽ കോളജിൽ വിദ്യാർഥികൾ ഇന്നും പ്രതിഷേധിച്
ഡൽഹിയിൽനിന്നുള്ള സിബിഐ ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ എന്നിവരടങ്ങുന്ന സംഘമാണ് രാവിലെ കൊൽക്കത്തയിലെത്തിയത്. പിന്നാലെ പ്രതി സഞ്ജോയ് റോയിയെ പൊലീസ് സി.ബി.ഐ ഓഫിസിൽ എത്തിച്ചു. അന്വേഷണ രേഖകളും കൈമാറി. ഫൊറൻസിക് സംഘം കൊലപാതകം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഇന്നലെയാണ് സിബിഐ ഔദ്യോഗികമായി അന്വേഷണം ഏറ്റെടുത്തത്. അതേസമയം ആർ.ജി. കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാരും വിദ്യാർഥികളും ഇന്നും പ്രതിഷേധിച്ചു. റസിഡന്റ് ഡോക്ടർമാർ നടത്തിയ സമരം ഇന്നലെ രാത്രി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ നടത്തിയ ചർച്ചയെത്തുടർന്ന് പിൻവലിച്ചിരുന്നു. സുരക്ഷയുൾപ്പെടെ എല്ലാ ആവശ്യങ്ങളിലും ഉറപ്പുലഭിച്ചതായി ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ അറിയിച്ചു.