കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലയില്‍ കൂട്ട ബലാല്‍സംഗസാധ്യത തളളി സി.ബി.ഐ. കൃത്യം നടത്തിയത് പ്രതി സഞ്ജയ് റോയ് ഒറ്റയ്ക്കെന്നും നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളുടെയും ഡി.എന്‍.എ പരിശോധനയുടെയും അടിസ്ഥാനത്തിലാണ്. സിസിടിവി പരിശോധനയില്‍ ഒരാള്‍ക്കപ്പുറമുള്ള പങ്ക് കണ്ടെത്താനായില്ല.
പ്രതി സഞ്ജയ് റോയ് കടുത്ത ലൈംഗിക ആസക്തിയുള്ള വ്യക്തി. ലൈംഗികവൈകൃതങ്ങള്‍ക്ക് അടിമയെന്നും റെഡ് സോണ്‍ ഏരിയകളിലെ നിത്യസന്ദര്‍ശകനെന്നും, ലൈംഗികസൈറ്റുകളിലെ നിരന്തരകാഴ്ചക്കാരനെന്നും സി.ബി.ഐ വ്യക്തമാക്കി. അതിനിടെ സുപ്രീംകോടതിയുടെ അഭ്യര്‍ത്ഥനയില്‍ എയിംസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ സമരം നിര്‍ത്തി. ജോലിയില്‍ തിരിച്ചെത്തിയാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. 11 ദിവസമാണ് സമരം നീണ്ടത്.