കൊല്‍ക്കത്ത നഗര മധ്യത്തില്‍ ആക്രമണത്തിന് ഇരയായി ബംഗാളി നടി പായല്‍ മുഖര്‍ജി. വനിതാ ഡോക്ടര്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതിന് ഇടയിലാണ് നടി ആക്രമിക്കപ്പെടുന്നത്. കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നെന്ന് പായല്‍ പറഞ്ഞു.
സതേണ്‍ അവന്യു റോഡിലൂടെ രാത്രി കാറോടിച്ച് പോകുമ്പോള്‍ ബൈക്ക് കുറുകെ നിര്‍ത്തി ഒരാള്‍ ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് ഡ്രൈവിങ് സീറ്റിനോടു ചേര്‍ന്നുള്ള ചില്ല് തകര്‍ത്തു. ചില്ലുകൊണ്ട് കൈയ്ക്ക് മുറിവേറ്റു . കാറിന് പുറത്തിറങ്ഹാന്‍ അക്രമി ആവശ്യപ്പെട്ടെങ്കിലും പായല്‍ അതിന് തയ്യാറായില്ല.
ചില്ലു തര്‍ന്ന കാറിന്‍റെ ദൃശ്യങ്ങള്‍ പായല്‍ എക്സില്‍ പങ്കുവച്ചു. ആക്രമിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടുള്ള നടിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്ത്രീ സുരക്ഷ ചോദ്യം ചയ്യപ്പെടുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിലുള്ള അമര്‍ഷം പങ്കുവച്ചാണ് വീഡിയോക്ക് താഴെ കമന്‍റുകള്‍ നിറയുന്നത്