ജയിലില്‍ തനിക്ക് മുട്ട ന്യൂഡില്‍സ് വേണമെന്ന് ആവശ്യവുമായി കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാല്‍സംഗ കൊലപാതകക്കേസ് പ്രതി സഞ്ജയ് റോയ്. നിലവില്‍ തടവില്‍ കഴിയുന്ന പ്രസിഡന്‍സി കറക്ഷണല്‍ ഹോമില്‍ തടവുപുള്ളികള്‍ക്ക് കൊടുക്കുന്ന ചപ്പാത്തിയും വെജിറ്റബിള്‍ കറിയും വിളമ്പിയപ്പോഴാണ് തനിക്ക് മുട്ട ന്യൂഡില്‍സ് വേണമെന്ന് പ്രതി പറഞ്ഞത്. ജയില്‍ ചട്ട പ്രകാരം എല്ലാ തടവുകാര്‍ക്കും ഒരേ ഭക്ഷണമാണ് നല്‍കുന്നത്. ജയില്‍ ജീവനക്കാര്‍ ശാസിച്ചതിനെതുടര്‍ന്ന് സഞ്ജയ് ചപ്പാത്തി കഴിക്കുകയും ചെയ്തു.
തന്നെ കുറച്ചുനേരം ഉറങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യവും ഇയാള്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി നിരന്തരം ചോദ്യം ചെയ്യലിന് വിധേയനാകുകയാണെന്നും അതിനാല്‍ ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നുമാണ് സഞ്ജയ് റോയ് പറഞ്ഞത്. കഴിഞ്ഞ 29 മുതല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്