rahul-gandhi

TOPICS COVERED

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വെറുപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നിങ്ങള്‍ അതിശയപ്പെട്ടേക്കാം, എനിക്ക് മോദിയോട് വെറുപ്പൊന്നുമില്ല. അദ്ദേഹത്തിന്‍റെ കാഴ്ചപാടിനോട് എനിക്ക് യോജിക്കാനാകില്ല, അതേസമയം വെറുപ്പുമില്ല. അദ്ദേഹം ചെയ്യുന്നതിനോട് എനിക്ക് സഹാനുഭൂതിയും അനുകമ്പയുമാണെന്നും രാഹുല്‍ പറഞ്ഞു.

ആര്‍എസ്എസ് കരുതുന്നത് ഇന്ത്യ ഒരു ആശയമാണെന്നാണ്. കോണ്‍ഗ്രസിന്‍റെ കാഴ്ചപാടില്‍ ഇന്ത്യ ആശയങ്ങളുടെ ബഹുസ്വരതയാണ്. സ്ത്രീകള്‍ അടുക്കളില്‍ ഭക്ഷണമുണ്ടാക്കേണ്ടവരാണെന്ന് എന്ന് വിശ്വസിക്കുന്നവരാണ് ആര്‍എസ്‍എസും ബിജെപിയും.  വേണ്ടതെന്തോ അത് നേടാന്‍ വനിതകളെ അനുവദിക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹമെന്നും രാഹുല്‍ പറഞ്ഞു.

മോദിയുടെ ഇന്ത്യ എന്ന ആശയത്തെ തകര്‍ക്കാന്‍ പോരാടും എന്ന് പറഞ്ഞ രാഹുല്‍ ലോക്സഭാ തിരഞ്ഞെടുപ്പോടെ അദ്ദേഹം മാനസികമായി കുടുങ്ങിയെന്നും വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ആരും ബിജെപിയെയോ പ്രധാനമന്ത്രിയെയയോ ഭയപ്പെടുന്നില്ല. ഇത് വലിയൊരു നേട്ടമാണ്. ഇന്ത്യന്‍ ജനത ഭരണഘടനയ്ക്കെതിരായ ആക്രമണത്തെ എതിര്‍ക്കുമെന്നാണ് ഇത് കാണിക്കുന്നതെന്നും രാഹുല്‍. 

പ്രചാരണത്തിന്‍റെ പകുതിക്ക് മോദിക്ക് 300-400 സീറ്റ് ലഭിക്കില്ലെന്ന് ബോധ്യമായി. ഗുജറാത്തിലെ ഭരണകാലത്തും, ധാനമന്ത്രിപദത്തിലും അദ്ദേഹത്തിന് തിരിച്ചടി നേരിട്ടിട്ടില്ല.. ഇപ്പോള്‍ ആ ആശയത്തിന് പോറല്‍ വീണു. നേരിട്ട് ദൈവത്തോട് സംസാരിക്കുകയാണെന്ന പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം തകര്‍ന്നെന്ന് മനസിലായെന്നും രാഹുല്‍ പറഞ്ഞു.