മമത ബാനര്‍ജി വിളിച്ച അവസാനവട്ട ചര്‍ച്ചയ്ക്ക് ബംഗാളില്‍ സമരം തുടരുന്ന ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തി. രണ്ട് സ്റ്റെനോഗ്രാഫര്‍മാരുമായാണ് ഡോക്ടര്‍മാര്‍ എത്തിയത്. അതേസമയം വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചെന്നും പ്രതിയെ സംരക്ഷിക്കാനും തെളിവുകൾ നശിപ്പിക്കാനും നീക്കങ്ങള്‍ ഉണ്ടായി എന്നുമാണ് സിബിഐ കണ്ടെത്തൽ.
കൊൽക്കത്ത ആർ.ജി. കാർ ആശുപത്രിയിലെ പിജി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിന് പിന്നാലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരംഭിച്ച സമരം മാറ്റമില്ലാതെ തുടരുകയാണ്. പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ സന്നദ്ധമെന്നറിയിച്ച് സമര പന്തലില്‍ എത്തിയിട്ടും ഡോക്ടര്‍മാര്‍ തയ്യാറാകുന്നെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പറയുന്നത്. ഇതിന് പിന്നാലെയാണ് അവസാന വട്ട ചര്‍ച്ചയാണിതെന്നും തുറന് മനസോടെ വരണമെന്നും മമത അറിയിച്ചത്. എന്നാല്‍ മമത ബാനര്‍ജി സമര പന്തലില്‍ എത്തി തങ്ങളോടല്ല കൂടി നിന്നവരോട് സംസാരിച്ച് മടങ്ങുകയായിരുന്നു എന്നും ലൈവ് ടെലിക്കാസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതാണ് ഇതുവരെ ചര്‍ച്ച നടക്കാതിരിക്കാന്‍ കാരണമെന്നും ഡോക്ടര്‍മാര് പ്രതികരിച്ചു.
അതേസമയം മൃതദേഹം സംസ്കരിക്കാൻ തിടുക്കം കാട്ടിയും സംഭവ സമയത്തെ വസ്ത്രങ്ങൾ ശേഖരിക്കുന്നത് വൈകിപ്പിച്ചും പൊലീസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചു എന്നാമ് സിബിഐ കണ്ടെത്തല്‍. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ചു. ആശുപത്രി അഡ്മിൻ പോലീസുകാരുമായി ഒത്തുകളിച്ചു. വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന കുടുംബത്തിൻറെ ആവശ്യം പരിഗണിച്ചില്ല എന്നും CBI പറയുന്നു.. ഇതിനിടെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷക്കുള്ള നിർദേശങ്ങൾക്കായി രൂപീകരിച്ച ദേശീയ കർമ സമിതിൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻഷാ സുപ്രീം കോടതിയെ സമീപിച്ചു.