TOPICS COVERED

കശ്മീരി പണ്ഡിറ്റുകളുടെ തീർഥാടന കേന്ദ്രമായ ഖീർ ഭവാനി ക്ഷേത്രമുൾപ്പെടുന്ന ഗന്ധര്‍ബാല്‍ മണ്ഡലത്തിലാണ് ഒമർ അബ്ദുള്ളയുടെ പ്രധാന മൽസരം. ബദ്ഗാമിലും മൽസരിക്കുന്ന നാഷണൽ കോൺഫറൻസ് നേതാവിന് പക്ഷേ കുടുംബ മണ്ഡലമായ ഗന്ധർബാലിൽ ഇക്കുറി മൽസരം കടുപ്പമാണ്. 

അമ്പലം മണിയടി. ഖീർ ഭവാനി ദേവിയ്ക്ക് ചുറ്റുമുള്ള നീരുറവയുടെ നിറം കശ്മീരിലെ രാഷ്ട്രീയ കാലാവസ്ഥയ്ക്കനുസരിച്ച് മാറുമെന്നാണ് വിശ്വാസം. തീവ്രവാദം ശക്തമായ കാലത്ത് ചുവപ്പു നിറത്തിലും കോവിഡ് കാലത്ത് കറുപ്പു നിറത്തിലും വെള്ളത്തിന്‍റെ നിറം മാറ്റി ദേവി മുന്നറിയിപ്പ് തന്നിരുന്നുവെന്ന് കശ്മീരി പണ്ഡിറ്റുകൾ. 

വിശ്വാസം ശരിയെങ്കിൽ കശ്മീരിന് നല്ലകാലം വരാൻ പോകുന്നുവെന്നാണ് ദേവി ഇപ്പോൾ പറയുന്നത്. മുഖ്യമന്ത്രിയാവാൻ തയാറെടുത്തിരിക്കുന്ന ഒമർ അബ്ദുല്ലയ്ക്ക് നല്ല കാലമാണോ ? ഗന്ധർബാൽ മണ്ഡലത്തിൽ എല്ലാവർക്കും ആ അഭാപ്രായമില്ല.

കശ്മീരികളുടെ അവകാശങ്ങൾ വീണ്ടെടുക്കാൻ നാഷണൽ കോൺഫറൻസ് കോൺഗ്രസ് സഖ്യത്തിന് വോട്ടെന്ന് മറ്റു ചിലർ. 

പിഡിപിക്കു പുറമെ കോൺഗ്രസ് വിമതൻ കൂടി രംഗത്തുള്ളതിനാൽ ഗന്ധർബാലിൽ പോരാട്ടം തീപാറും. 

ENGLISH SUMMARY:

Omar Abdullah's key contest is in the Ganderbal constituency, which includes the Kheer Bhawani Temple, a pilgrimage site for Kashmiri Pandits.