TOPICS COVERED

ജമ്മു കശ്മീരില്‍ സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഇതടക്കം ഏഴിന ഉറപ്പുകള്‍ പ്രഖ്യാപിച്ചു. സമാധാനം തിരികെക്കൊണ്ടുവന്നുവെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെയും ഖര്‍ഗെ ചോദ്യം ചെയ്തു. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സുമാണ് കശ്മീരില്‍ ഭീകരവാദം വളര്‍ത്തിയതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ തിരിച്ചടിച്ചു

എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷം 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, കുടുംബത്തിലെ മുതിര്‍ന്ന വനിതയ്ക്ക് മാസം 3000 രൂപ, വനിതകള്‍ക്ക് അഞ്ചുലക്ഷം രൂപവരെ പലിശരഹിത വായ്പ, സര്‍ക്കാര്‍ സര്‍വീസിലെ ഒരുലക്ഷം ഒഴിവുകള്‍ നികത്തും എന്നിവയാണ് കോണ്‍ഗ്രസിന്റെ പ്രധാന ഉറപ്പുകള്‍. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ജമ്മു കശ്മീരിലെ ചടങ്ങില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. 

 കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുമെന്ന് പറയുന്നു. ബിരിയാണി കഴിക്കാനും കെട്ടിപ്പിടിക്കാനുമായി കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനില്‍ പോയിട്ടില്ലെന്നും ഖര്‍ഗെ 

35 വര്‍ഷം കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സുമാണ് ജമ്മു കശ്മീര്‍ ഭരിച്ചതെന്നും ഇക്കാലയളവിലാണ് ഭീകരവാദം വന്‍തോതില്‍ വര്‍ധിച്ചതെന്നും ആഭ്യന്തര മന്ത്രി അമിത്ഷാ തിരിച്ചടിച്ചു. പഹാഡി, ഗുജ്ജര്‍, ബകര്‍വാള്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം ഇല്ലാതാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും സുറാന്‍ കോട്ടിലെ റാലിയില്‍ അമിത് ഷാ പറഞ്ഞു. 

ENGLISH SUMMARY:

Congress President Mallikarjun Kharge stated that the top priority is to restore statehood to Jammu and Kashmir. He announced this along with seven other key assurances.