എറണാകുളം പട്ടിമറ്റം ബവ്റിജസ് ഔട്ട് ലെറ്റില്‍ മദ്യലഹരിയില്‍ അതിക്രമം കാട്ടിയ പൊലീസുകാരന്‍ അറസ്റ്റില്‍. ക്യാംപിലെ ഡ്രൈവറും ഹെഡ് കോണ്‍സ്റ്റബിളുമായ കെ.കെ. ഗോപിയെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെ ഔട്ട്‌ലെറ്റിലെത്തിയ ഗോപി പണം നല്‍കാതെ വനിത ജീവനക്കാരെ ആക്രമിച്ച് മദ്യകുപ്പിയുമായി കടന്നുകളഞ്ഞു. ഔട്ട് ലെറ്റിന്‍റെ വാതിലും തകര്‍ത്ത് ഓടിയ ഗോപിയെ ജീവനക്കാരിയും മദ്യംവാങ്ങാനെത്തിയവരും ചേര്‍ന്ന് പിടികൂടി. പിന്നീട് പൊലീസെത്തി ഗോപിയെ കസ്റ്റഡിയിലെടുത്തു.
ക്യാംപില്‍ നിന്ന് പൊലീസ് ജീപ്പിലാണ് ഗോപി മദ്യം വാങ്ങാനെത്തിയത്. സ്ത്രീകളോടുള്ള അതിക്രമം, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ വകുപ്പുകളാണ് ഗോപിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഗോപിക്കെതിരെ അച്ചടക്കനടപടിയും ഉടനുണ്ടാകും.