ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ടെറിട്ടോറിയല്‍ ആര്‍മി ജവാനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചു. ഇന്നലെ ഉച്ചയോടെ തട്ടിക്കൊണ്ടുപോയ ജവാന്‍റെ മൃതദേഹമാണ് ദേഹമാസകലം വെടിയേറ്റും കത്തിക്കൊണ്ടുള്ള മുറിവുകളുമായി കൊക്കേര്‍നാഗിലെ കസ്‌വാന്‍ വനമേഖലയില്‍ കണ്ടെത്തിയത്.
നാല് ഭീകരരുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരച്ചിലിന്‍റെ ഭാഗമായിരുന്ന രണ്ട് ജവാന്‍മാരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരുജവാന്‍ രക്ഷപ്പെട്ടിരുന്നു. ഈ ജവാന്‍റെ തോളില്‍ വെടിയേറ്റ് പരുക്കേറ്റിട്ടുണ്ട്. ജവാനായി സൈന്യവും ജമ്മു കശ്മീര്‍ പൊലീസും ഇന്നലെ ഉച്ച മുതല്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു.