droupadi-murmu

ദ്രൗപതി മുര്‍മു (ഫയല്‍ ചിത്രം)

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു. കേന്ദ്രഭരണ പ്രദേശത്ത് സർക്കാർ രൂപീകരണത്തിന് വഴിയൊരുക്കി ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഒമർ അബ്ദുല്ല മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെങ്കിൽ രാഷ്ട്രപതി ഭരണം പിൻവലിക്കണമായിരുന്നു. കഴിഞ്ഞദിവസമാണ് രാഷ്ട്രപതിഭരണം പിൻവലിക്കാൻ ലഫ്. ഗവർണറുടെ ഓഫിസ് ശുപാർശ ചെയ്തത്. ഒമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയായി അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സത്യപ്രതിജ്ഞ ചെയ്യും. ആറുവർഷത്തോളമായി ജമ്മു കശ്മീർ കേന്ദ്രഭരണത്തിന് കീഴിലായിരുന്നു.

ENGLISH SUMMARY:

President's Rule has been withdrawn in Jammu and Kashmir, paving the way for the formation of a new government in the union territory. An official order has been issued in this regard. For Omar Abdullah to take the oath as the new Chief Minister, the President's Rule had to be revoked.