airindia-ground

TOPICS COVERED

എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസ് ലിമിറ്റഡിലാണ് പുതിയ ഒഴുവുകള്‍. കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടിവ് ഉള്‍പ്പെടെ 1884 ഒഴിവുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിവിധ ദിവസങ്ങളില്‍, വിവിധ ഇടങ്ങളിലാണ് ഇന്‍റര്‍വ്യൂ നടക്കുക. വാക്കിന്‍ ഇന്‍റര്‍വ്യൂവാണ് നിശ്ചയിച്ചിരിക്കുന്നത്. 

ഒഴിവുകള്‍

* മുംബൈ വിമാനത്താവളം – 1067 ഒഴിവുകള്‍

* ദബോലിം(ഗോവ) വിമാനത്താവളം – 429 ഒഴിവുകള്‍

* അഹമ്മദാബാദ് വിമാനത്താവളം – 156 ഒഴിവുകള്‍

* കൊല്‍ക്കത്ത വിമാനത്താവളം – 142 ഒഴിവുകള്‍

* ചണ്ഡിഗഡ് വിമാനത്താവളം – 41 ഒഴിവുകള്‍

* പോര്‍ട്ട് ബ്ലയര്‍ വിമാനത്താവളം – 30 ഒഴിവുകള്‍

* റായ്പൂര്‍ വിമാനത്താവളം – 19 ഒഴിവുകള്‍

ഒരോ പോസ്റ്റുകള്‍ക്കുമുള്ള യോഗ്യത ഉള്ളവര്‍ https://www.aiasl.in/ എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഇന്‍റര്‍വ്യൂ വിവിധ ദിവസങ്ങളില്‍ നടക്കും. വെബ്സൈറ്റില്‍ ലഭ്യമായ ഫോം പൂരിപ്പിച്ചതും, യോഗ്യത തെളിയിക്കുന്ന രേഖകളുമായാണ് ഉദ്യോഗാര്‍ഥികള്‍ എത്തേണ്ടത്. 500 രൂപയുടെ ഡിഡി എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസ് ലിമിറ്റഡിലേക്ക് അയച്ചതിന്‍റെ രേഖകളും ആവശ്യമാണ്. 

Also Read; മുകേഷ് അംബാനിയുടെ ഡ്രൈവറുടെ ശമ്പളം‌; ഞെട്ടിക്കുന്ന കണക്ക്

സെലക്ഷന്‍ പ്രോസസ്

നിലവില്‍ വാക്കിന്‍ ഇന്‍റര്‍വ്യൂവാണ് അറിയിച്ചിരിക്കുന്നതെങ്കിലും, ഉദ്യോഗാര്‍ഥികളുടെ എണ്ണമനുസരിച്ച് മാറ്റമുണ്ടാകാം. ചില പോസ്റ്റുകള്‍ക്കുള്ള ഇന്‍റര്‍വ്യൂ അതേ ദിവസം പൂര്‍ത്തിയാക്കാം. മറ്റ് പോസ്റ്റുകള്‍ക്ക് ഗ്രൂപ്പ് ഡിസ്കഷന്‍ ഉള്‍പ്പെടെ നീണ്ടു പോയേക്കാം. 

റാമ്പ് സര്‍വീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി കം ഡ്രൈവര്‍ എന്നീ പോസ്റ്റുകള്‍ക്ക്, ട്രേഡ് ടെസ്റ്റും ഡ്രൈവിങ് ടെസ്റ്റും ഉണ്ടാകും. ഇത് പാസാകുന്നവരെ മാത്രമായിരിക്കും അഭിമുഖത്തിന് ക്ഷണിക്കുക. 

Also Read; തുടര്‍ച്ചയായ ബോംബ് ഭീഷണി;അഞ്ചുദിവസത്തിനിടെ വിമാനക്കമ്പനികള്‍ക്ക് നഷ്ടം ഇരുന്നൂറ് കോടിയിലേറെ

കൃത്യമായ കാലവധിയുള്ള കോണ്‍ട്രാക്ട് അടിസ്ഥാനത്തിലാണ് നിയമനം. കാലാവധി റിസര്‍വേഷന്‍ അടക്കമുള്ള മെറിറ്റുകള്‍ പരിഗണിച്ചാണ് നിശ്ചയിക്കുന്നത്.

ENGLISH SUMMARY:

Air India Airport Services Hiring For 1884 Vacancies, Check Selection Process, Other Details.