ഡല്‍ഹിയില്‍ വീണ്ടും വെടിവയ്‌പ്. മുണ്ട്ഖ മേഖലയില്‍ ഗുണ്ടാസംഘാംഗത്തെ എതിര്‍സംഘം വെടിവച്ചുകൊന്നു. ഒരാഴ്ചയ്ക്കിടെ ഡല്‍ഹിയിലുണ്ടാകുന്ന ആറാമത്തെ വെടിവയ്പ്പാണിത്.
ഡല്‍ഹിക്കാരുടെ സമാധാനം കെടുത്തി,,, അഴിഞ്ഞാടുകയാണ് അക്രമികള്‍. കവര്‍ച്ചാക്കേസില്‍ ഉള്‍പ്പെട്ട് കഴിഞ്ഞദിവസം പുറത്തിറങ്ങിയ അമിത് ലാഖ്റയെയാണ് വീടിനുസമീപത്തുവച്ച് വെടിവച്ചുകൊന്നത്. ഗോഗി ഗാങ്ങിലെ അംഗമായിരുന്നു 22കാരനായ അമിത് ലാഖ്റ. കുപ്രസിദ്ധ ഗുണ്ടാസംഘമായ ടില്ലു താജ്പൂരിയ സംഘാംഗങ്ങളാണ് അമിത്തിനെ വെടിവച്ചുകൊന്നതെന്നാണ് നിഗമനം.
ബൈക്കിലെത്തിയ സംഘമാണ് മുണ്ട്‌ഖ മേഖലയിലെ ആക്രമണത്തിന് പിന്നില്‍. ആറ് റൗണ്ട് വെടിയുതിര്‍ത്തു. അമിത് ലാഖ്റ സംഭവസ്ഥലത്തുതന്നെ മരിച്ചുവീണു. ഇന്നലെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കബീര്‍ നഗറിലും ജ്യോതി നഗറിലുമായുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഈമാസം നാലിന് നാംഗ്ലോയിലും ആലിപ്പൂരിലും ആറാം തീയതി പശ്ചിംവിഹാറിലും ദ്വാരകയിലും വെടിവയ്പ്പുണ്ടായി.