ഗോവ തീരത്തിനുസമീപം നാവികസേന കപ്പല്‍ മല്‍സ്യബന്ധന ബോട്ടിലിടിച്ച് അപകടം. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഗോവ തീരത്ത് നിന്ന് 70 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. മാർത്തോമ എന്ന മത്സ്യബന്ധന ബോട്ടുമായി നാവികസേനയുടെ കപ്പൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് ബോട്ടില്‍ 13 ജീവനക്കാരാണുണ്ടായിരുന്നത്. ഇവരില്‍ 11പേരെ രക്ഷിച്ചു. കാണാതായ രണ്ട് മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സേനയെ വിന്യസിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാവികസേനയുടെ ആറ് കപ്പലുകളും വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
ENGLISH SUMMARY:
An Indian Navy vessel collided with a fishing vessel named Marthoma 70 nautical miles off the Goa coast on Thursday evening, according to the Indian Navy. Search and rescue efforts were immediately launched by the Indian Navy, and 11 crew members have been recovered so far. Search operations for the remaining two are underway.