msf-sfi-clash

കാലിക്കറ്റ് വാഴ്സിറ്റി ബി–സോണ്‍ കലോല്‍സവത്തിനിടെയും സംഘര്‍ഷം. എസ്എഫ്ഐ–എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പരാതി നല്‍കാനെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പൂട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളയം പൊലീസില്‍ പരാതി നല്‍കി. 

അതേസമയം, ഡി– സോണ്‍ കലോല്‍സവത്തിനിടയിലെ സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥികളെ ആംബുലന്‍സില്‍ കയറ്റിവിട്ടത് പൊലീസെന്ന് കെഎസ്​യു. അഞ്ചുതവണ വിദ്യാര്‍ഥികളെ കയറ്റിവിട്ടു. അതില്‍ ഒരു സംഘത്തിന്‍റെ ഫൊട്ടോയാണ് പ്രചരിക്കുന്നതെന്നും സംഘടന പറയുന്നു. ആക്രമിക്കപ്പെടുമ്പോഴുള്ള സ്വാഭാവിക പ്രതികരണമാണ് ഉണ്ടായതെന്ന് കെഎസ്​യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. 

ENGLISH SUMMARY:

Clashes broke out between SFI and MSF activists during the B-Zone Arts Festival at Calicut University. SFI members alleged that they were locked inside and assaulted while trying to file a complaint. A case has been registered with Valayam police.