സീററിലേയ്ക്ക് തലവെച്ച് താഴെ വെറും നിലത്ത് കുത്തിയിരുന്ന് ഉറങ്ങുന്ന യാത്രക്കാര്‍. ട്രെയിനിലെ ജനറല്‍ കംപാര്‍ട്മെന്റില്‍ പോലും കാണാത്തത്ര തളളും തിരക്കുമാണ് സ്ളീപ്പര്‍ കോച്ചില്‍. അമൃത്സര്‍ – തിരുവനന്തപുരം നോര്‍ത്ത് വീക്ക് ലി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്‍റെ കോച്ചുകളിലാണ് ഈ കാഴ്ച. ഇതില്‍ ദുരിതമനുഭവിക്കുന്നവരിലേറെയും കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാരും .
കൊടിയയാത്രാ ദുരിതം സംബന്ധിച്ച് പരാതിപറഞ്ഞ റിസര്‍വേഷനുള്ള മലയാളി യാത്രക്കാരെ ഇറക്കി വിടുമെന്നായിരുന്നു ചില റെയില്‍വേ ജീവനക്കാരുടെ ഭീഷണി. റിസര്‍വേഷനില്ലാത്ത യാത്രക്കാര്‍ സ്ലീപ്പര്‍ കോച്ചുകളിലേക്ക് ഇടിച്ചുകയറിയതോടെയാണ് സീറ്റ് റിസര്‍വ് ചെയ്തവര്‍ ദുരിതത്തിലായിത്. സീറ്റുകളില്‍ ഇരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് പലരുടേയും യാത്ര.
Also Read; മഴക്കെടുതി, ഉരുള്‍പൊട്ടല്‍: തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 13 മരണം; ബസുകള്‍ ഒലിച്ചുപോയി
40 അംഗ മലയാളി വിദ്യാര്‍ഥി സംഘം ഡല്‍ഹിയില്‍ കോണ്‍ഫറന്‍സിന് പോയി മടങ്ങുന്ന വഴിയാണ്. ട്രെയിനില്‍ കയറി മണിക്കൂറുകളോളം ഇരിക്കാന്‍ പോലും സാധിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി. 40 മണിക്കൂറിലേറെ നീളുന്ന യാത്രയിലാണ് രണ്ടു മാസം മുമ്പ് ബുക്ക് ചെയ്തവര്‍ക്ക് ഈ ഗതികേട്.
പരാതിപ്പെടുന്നവരെ ഇറക്കിവിടുമെന്നായിരുന്നു ഉത്തരവാദിത്വപ്പെട്ട റെയില്‍വേ ജീവനക്കാരുടെ ഭീഷണിയെന്നും യാത്രക്കാര്‍ ആരോപിക്കുന്നു. മലയാളി വിദ്യാര്‍ഥികളുടെ ദുരിതയാത്ര കൊങ്കണ്‍വഴി തുടരുകയാണ്.