jairam-ramesh

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്. ബില്‍ ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തെ ഇല്ലാതാക്കുന്നതുമെന്ന് ജയറാം രമേശ്. ബില്ലിനെ എതിര്‍ക്കുമെന്ന് സമാജ്‍‌വാദി പാര്‍ട്ടിയും  ജെ.പി.സിക്ക് വിടണമെന്ന് എന്‍.സി.പി ശരദ് പവാര്‍ വിഭാഗവും ആവശ്യപ്പെട്ടു.  അതിനിടെ, ബംഗ്ലദേശ് വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധം കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബില്‍ ഇന്ന് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്രഭരണപ്രദേശങ്ങളുടെ കാലാവധിയില്‍ മാറ്റംവരുത്തുന്ന ബില്ലും ഇതോടൊപ്പം അവതരിപ്പിക്കും. ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചും തുടര്‍ന്ന് നൂറ് ദിവസത്തിനുള്ളില്‍ തദ്ദേശ തിരഞ്ഞെടുപ്പും നടത്താനാണ് ബില്‍ നിര്‍ദേശിക്കുന്നത്. ‌പാസായാല്‍ 2034 മുതല്‍ ആയിരിക്കും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് യാഥാര്‍ഥ്യമാവുക. 

ബില്ലിനെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനം. വിശദമായ ചര്‍ച്ച ആവശ്യമായതിനാല്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനാണ് സാധ്യത. ഇന്നലെ അവതരിപ്പിച്ച ധനാഭ്യര്‍ഥന ബില്ലുകള്‍ ഇന്ന ലോക്‌സഭ പാസാക്കിയേക്കും. രാജ്യസഭയില്‍ ഭരണഘടനാ ചര്‍ച്ച ഇന്നും തുടരും. ആവശ്യമെങ്കില്‍ സമയം നീട്ടിനല്‍കുമെന്ന് അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ അറിയിച്ചിരുന്നു.

ENGLISH SUMMARY:

One Nation One Election Live: Congress to oppose the bill, says Jairam Ramesh