മൂന്നുവയസുകാരിക്കെതിരെ ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതിയില്‍ മൂന്നാംക്ലാസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂനെയിലെ കോന്ധുവയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്‍പാകെ ഹാജരാക്കിയ കുട്ടിയെ ജാമ്യത്തില്‍ വിട്ടു. സോഷ്യല്‍മീഡിയയുടെ ദുരുപയോഗമാണ് ചെറിയ കുട്ടികള്‍ പോലും ഇത്തരം ക്രൂരകൃത്യങ്ങളിലേക്ക് മാറാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.
അയല്‍ക്കാരായ കുടുംബങ്ങളിലെ കുട്ടികളാണ് ഇരുവരും. പരസ്പരം നന്നായി അറിയാവുന്ന കുടുംബങ്ങള്‍. മൂന്നാം ക്ലാസുകാരനായ കുട്ടിയെ മൂത്ത സഹോദരന്‍ എന്ന രീതിയില്‍ ‘ദാദ’ എന്നാണ് പെണ്‍കുട്ടി വിളിക്കുന്നത്. പെണ്‍കുട്ടിയുടെ വീടിനു സമീപത്തുവച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ബാലാവകാശ സംഘടനാ പ്രതിനിധിയുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയോട് വിവരങ്ങള്‍ അന്വേഷിച്ച പൊലീസ് മൂന്നാംക്ലാസുകാരനെ കസ്റ്റഡിയില്‍ എടുത്തു. പിന്നാലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്‍പില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടയച്ചു. സോഷ്യല്‍മീഡിയയുടെ ദുരുപയോഗമാണ് കുട്ടികളെ വഴിതെറ്റിക്കുന്നതെന്ന് പൊലീസ് പറയുന്നു.