ബസില്‍വച്ച് ഉപദ്രവിച്ച യുവാവിന്റ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് ചറപറ മുഖത്തടിച്ച് സ്ത്രീ. 26തവണയിലേറെയാണ് യുവാവിന് അടിയേറ്റത്. പൂനെയിലാണ് സംഭവം. ബസില്‍ നിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മദ്യപിച്ചെത്തിയാണ് സ്ത്രീയ്ക്ക് നേരെ യുവാവിന്റെ പരാക്രമം. സ്ത്രീയുടെ തൊട്ടടുത്ത സീറ്റിലിരിക്കെയാണ് യുവാവ് ഉപദ്രവിച്ചതായി ആരോപണമുയര്‍ന്നത്.
യുവാവിന്റെ ഷര്‍ട്ടില്‍ സ്ത്രീ കുത്തിപ്പിടിച്ച് മുഖത്തടിക്കുന്നതാണ് വിഡിയോയുടെ തുടക്കം. തന്റെ തെറ്റ് സമ്മതിച്ച് മാപ്പ് പറയുന്നുവെന്ന് ഇയാള്‍ പറയുന്നുണ്ടെങ്കിലും സ്ത്രീ ആവര്‍ത്തിച്ച് അടിക്കുകയായിരുന്നു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സ്ത്രീയെ പിന്തുണച്ചും എതിര്‍ത്തും അഭിപ്രായപ്രകടനങ്ങള്‍ നിറയുകയാണ്. മാപ്പ് പറഞ്ഞിട്ടും ഇത്രയും തവണ അടിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നതാണ് ചിലരുടെ ചോദ്യം. എന്നാല്‍ ഇത്തരം പ്രതികരണങ്ങള്‍ ഇതുപോലുള്ള മനുഷ്യര്‍ക്ക് ഒരു പാഠമാണെന്നാണ് ഒരു വിഭാഗത്തിനു പറയാനുള്ളത്.
പ്രശ്നം ഇത്രയേറെ ഗുരുതരമായിട്ടും ആ ബസിനുള്ളിലെ സഹയാത്രികരാരും ഇടപെടാന്‍ പോലും തയ്യാറായിട്ടില്ല. ഒടുവില്‍ കണ്ടക്ടര്‍ ഇടപെട്ട് സംസാരിച്ചപ്പോള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് ബസ് വിടാനാണ് സ്ത്രീ ആവശ്യപ്പെട്ടത്. യുവാവിനെ നേരിട്ട സ്ത്രീ ഷിര്‍ദ്ദിയിലെ ഒരു സ്കൂളിലെ കായിക അധ്യാപികയാണെന്നാണ് വിവരം.