പ്രിയങ്കയുടെയും രാഹുലിന്‍റെയും വയനാട്ടിലെ വിജയം സംബന്ധിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍റെ പരാമര്‍ശത്തെ ന്യായീകരിച്ച് പി. കെ.ശ്രീമതി.. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണ് വയനാട്ടില്‍ പ്രിയങ്കയും രാഹുലും ജയിച്ചതെന്നായിരുന്നു വിജയരാഘവന്‍റെ ആരോപണം .
എ.വിജയരാഘവന്‍ പറഞ്ഞത് പാര്‍ട്ടി നയം തന്നെയെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. വെള്ളാപ്പള്ളി കോണ്‍ഗ്രസിനെപ്പറ്റി പറഞ്ഞത് ശ്രദ്ധിക്കണം. കേരളത്തില്‍ വര്‍ഗീയവാദികള്‍ തല ഉയര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും കോണ്‍ഗ്രസ് മല്‍സരിക്കുന്നത് വര്‍ഗീയ കൂട്ടുകെട്ടിലെന്നും പി.കെ.ശ്രീമതി പറഞ്ഞു. Also Read: വിജയരാഘവന്മാരെ തിരുത്തണം; സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു; വിമര്‍ശിച്ച് സമസ്ത
എ.വിജയരാഘവന്റേത് വര്‍ഗീയ പരാമര്‍ശം അല്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. പ്രിയങ്കയ്ക്ക് വര്‍ഗീയ വോട്ട് കിട്ടി എന്നതില്‍ ആര്‍ക്കാണ് സംശയമെന്നും ടി.പി. രാമകൃഷ്ണന്‍ ചോദിച്ചു