പ്രസവത്തിനിടെ ഉണ്ടായ ഹൃദായാഘാതത്തെ തുടർന്ന് ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. പാൽഘർ സ്വദേശിനിയായ 30കാരിയാണ് പ്രസവത്തിനിടെ മരിച്ചത്. കഴിഞ്ഞ ദിവസമാണ് ശാരീരിക ആസ്വാസ്ഥ്യത്തെതുടർന്ന് യുവതിയെ നാട്ടുകാര്‍ ചേര്‍ന്ന് അടുത്തുളള ആശുപത്രിയിലെത്തിച്ചത്.
ആരോഗ്യനില വളരെ മോശമായതിനാല്‍ യുവതിയെ ആശുപത്രി അധികൃതര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ജവഹറിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് യുവതിയെ മാറ്റുകയും ചെയ്തു. എന്നാല്‍ പ്രസവത്തിനിടെ യുവതിയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞതായി എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്നും പ്രസവത്തിനിടെ ഹൃദായാഘാതം സംഭവിച്ചതാണ് മരണത്തിന് കാരണമെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.