അഹമ്മദാബാദില്‍ രണ്ടുമാസം പ്രായമുള്ള കുട്ടിക്ക് എച്ച്എംപിവി ബാധ സ്ഥിരീകരിച്ചു. കുട്ടി അഹമ്മദാബാദിലെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതോടെ, ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.
ബെംഗളൂരുവില്‍ രണ്ടുകുട്ടികള്‍ക്ക് എച്ച്എംപിവി വൈറസ്ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനും എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനുമാണ് വൈറസ് ബാധ കണ്ടെത്തിയത്. മൂന്നുമാസം പ്രായമുള്ള കുട്ടി ഇതിനോടകം ആശുപത്രിവിട്ടു. രണ്ടാമത്തെ കുഞ്ഞ് സുഖംപ്രാപിച്ചുവരികയാണ്.
ഇരുവര്‍ക്കും വിദേശയാത്ര പശ്ചാത്തലം ഇല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവില്‍ അസാധരണമാംവിധം വൈറസ് വ്യാപനം ഇല്ല. വ്യാപനമുണ്ടായാല്‍ നേരിടാന്‍ സജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി