ഗംഗാനദിയില്‍ പലയിടത്തും മനുഷ്യവിസര്‍ജ്യത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയയുടെ ഉളവ് ഉയര്‍ന്ന തോതിലാണെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധര്‍മ്മത്തിനും ഗംഗാ മാതാവിനും ഇന്ത്യയ്ക്കും കുംഭമേളയ്ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കുംഭമേളയില്‍ പുണ്യസ്‌നാനം നടത്തിയ കോടിക്കണക്കിന് പേരുടെ വിശ്വാസം വച്ച് കളിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ത്രിവേണി സംഗമത്തിലെ വെള്ളം പുണ്യസ്‌നാനത്തിന് മാത്രമല്ല, കുടിക്കാന്‍ പോലും കഴിയുന്നതാണെന്ന് യോഗി പറഞ്ഞു.
കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലാണ് ഗംഗയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിച്ചെന്ന കണ്ടെത്തലുള്ളത്. ഈ റിപ്പോര്‍ട്ടാണ് യോഗി തള്ളിയത്. കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ചതിലും യു.പി. മുഖ്യമന്ത്രി പ്രതികരിച്ചു. ‘ഏതെങ്കിലും സംഘടനയോ പാര്‍ട്ടിയോ അല്ല കുംഭമേള സംഘടിപ്പിക്കുന്നത്. ഇത് സമൂഹത്തിന്റേതാണ്. നൂറ്റാണ്ടിലെ കുഭമേളയില്‍ സഹകരിക്കാന്‍ യുപി സര്‍ക്കാരിന് കഴിഞ്ഞത് ഭാഗ്യമാണ്’ –യോഗി പറഞ്ഞു.