മഹാരാഷ്ട്രയിലെ ജല്‍നയില്‍ ടിപ്പര്‍ ലോറിയില്‍ നിന്ന് ഇറക്കിയ മണലിന് അടിയില്‍ പെട്ട് അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. താത്കാലിക ഷെഡ്ഡില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ, ജല്‍നയിലെ ജഫ്രാബാദില്‍ ഒരു പാലത്തിന്‍റെ നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. മരിച്ചവരില്‍ 16 വയസുകാരനും ഉള്‍പ്പെടുന്നു. മണലിന് അടിയില്‍ പെട്ട ഒരു സ്ത്രീയെയെും ഒരു പെണ്‍കുട്ടിയെയും രക്ഷപ്പെടുത്തി. തൊഴിലാളികള്‍ ഇവിടെ ഉണ്ടെന്ന് അറിയാതെ അശ്രദ്ധമായി ഡ്രൈവര്‍ മണല്‍ ഇറക്കിയതാണ് അപകട കാരണം.