ഡൽഹിയിൽ മുഗള്‍ചക്രവര്‍ത്തിമാരുടെ പേരിലുള്ള റോഡുകളുടെ സൂചന ബോര്‍ഡുകളില്‍ കറുത്ത പെയിന്റടിച്ച് സാമൂഹ്യ വിരുദ്ധർ. അക്ബർ റോഡ് അടക്കം മൂന്ന് റോഡുകളുടെ പേരാണ് മായ്ക്കാൻ ശ്രമിച്ചത്. പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും ഇതുവരെ കേസെടുത്തില്ല.
ഛത്രപതി ശിവാജി മഹാരാജിന് ജയ് വിളിച്ചും ജയ് ശ്രീറാം മുഴക്കിയുമാണ് ഒരു കൂട്ടം യുവാക്കൾ സ്പ്രേ പേയിന്‍റടിച്ചത്. ഡൽഹി നഗരഹൃദയത്തിലെ പ്രധാന പാതകളായ അക്ബര്‍ റോഡ്, ബാബര്‍ റോഡ്, ഹുമയൂണ്‍ റോഡ് എന്നിവയുടെ പേരുമാറ്റമാണ് ഇവരുടെ ലക്ഷ്യമെന്ന് നടപടിയിലൂടെ വ്യക്തം.
അർധരാത്രിയാണ് പെയിന്റ് അടിച്ചത്, നേരം പുലരും മുൻപ് തന്നെ ബോർഡ് ന്യൂ ഡൽഹി മുനിസിപ്പൽ കോർപ്പർഷേൻ അധികൃതർ കഴുകി വൃത്തിയാക്കി. സാമൂഹ്യവിരുദ്ധരുടെ നടപടിയിൽ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.