പരസ്പരം പോരുവിളിച്ച പാർലമെന്റിലെ മകര കവാടത്തിൽ ഹോളി ആഘോഷിച്ച് എംപിമാർ. മുതിർന്ന ബിജെപി നേതാവ് ജഗദംബിക പാലായിരുന്നു ആഘോഷത്തിന് ചുക്കാൻ പിടിച്ചത്.പാർലമെൻറ് വളപ്പിലെ ഹോളി ആഘോഷത്തിന് തുടക്കമിട്ടത് സമാജ് വാദി പാർട്ടി എംപി ആനന്ദ് ബദൗരിയ. നിറങ്ങൾ പേരിന് പരസ്പരം പൂശി തുടക്കം. . മുതിർന്ന ബിജെപി നേതാവ് ജഗദംബിക പാലെത്തിയതോടെ സംഗതി കളർ ആയി .
ഇന്നും നാളെയും ഹോളി അവധി ആയതിനാൽ ഇന്നലെ രാത്രി സ്വദേശങ്ങളിലേക്ക് മടങ്ങും മുൻപായിരുന്നു എംപിമാരുടെ ആഘോഷം. അവധി മുന്നിൽകണ്ട് ലോക്സഭയിലെയും രാജ്യസഭയിലെയും ചർച്ച അവസാനിക്കും മുൻപേ നാട് പിടിക്കാൻ പുറപ്പെട്ട എം പിമാർക്ക് ഈ നിമിഷം വലിയ നഷ്ടം.