മുദ്രാവാക്യമെഴുതിയ ടീഷര്‍ട്ട് ധരിച്ച് ലോക്സഭയില്‍ എത്തിയ ഡി.എം.കെ. അംഗങ്ങളെ സ്പീക്കര്‍ പുറത്താക്കി. രണ്ട് തവണ സഭ നിര്‍ത്തിവച്ചിട്ടും ടീ ഷര്‍ട്ട് മാറ്റാന്‍ ഡി.എം.കെ അംഗങ്ങള്‍ തയ്യാറാകാത്തതിനാല്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു. നടപടികളിലേക്ക് കടക്കാതെ രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ പാര്‍ലമെന്‍റ് കവാടത്തിലും ഡി.എം.കെ. അംഗങ്ങള്‍ പ്രതിഷേധിച്ചു
മണ്ഡല പുനര്‍നിര്‍ണയം വേണ്ടെന്നും തമിഴ്നാട് പോരാടുമെന്നും എഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് ഡി.എം.കെ. അംഗങ്ങള്‍ പാര്‍ലമെന്‍റില്‍ എത്തിയത്. ലോക്സഭ ചേര്‍ന്നയുടന്‍ സഭയുടെ അന്തസ് കാക്കണമെന്നും പുറത്തുപോകണമെന്നും അംഗങ്ങളോട് സ്പീക്കര്‍ . വിസമ്മതിച്ചതോടെ സഭ 12 മണിവരെ നിര്‍ത്തിവച്ചു.
സഭ വീണ്ടുംചേര്‍ന്നപ്പോഴും അംഗങ്ങള്‍ ടീ ഷര്‍ട്ട് മാറ്റാന്‍ തയാറായില്ല. അതോടെ രണ്ടുമണിവരെ നിര്‍ത്തിവച്ചു. രാജ്യസഭയിലും സമാനമായിരുന്നു സാഹചര്യം. അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ കക്ഷിനേതാക്കളുമായി ചര്‍ച്ചനടത്തിയെങ്കിലും ഫലമുണ്ടായില്ല.