വിദേശ മലയാളി രാജേഷ് കൃഷ്ണ മധുര പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായി ഇടം പിടിച്ചതിൽ പാർട്ടി അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കാൻ ഒരു വിഭാഗം. രാജേഷ് കൃഷ്ണയെ ഇന്നലെ പാർട്ടി കോൺഗ്രസിൽ നിന്നും ഒഴിവാക്കിയത് പിബി തീരുമാനമാണെന്ന് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. പാർട്ടി കോൺഗ്രസിന് ശേഷമാകും രാജേഷ് കൃഷ്ണക്കുവേണ്ടി നടത്തിയ ഇടപെടലുകളിൽ അന്വേഷണം ആവശ്യപ്പെടുക. എന്നാൽ പുറത്താക്കലിനെ പറ്റി പ്രതികരിക്കാൻ രാജേഷ് കൃഷ്ണ തയ്യാറായിട്ടില്ല.
എം.വി.ഗോവിന്ദനുമായും പി.ശ്രീരാമകൃഷ്ണമായും അടുപ്പമുള്ള രാജേഷ് കൃഷ്ണയെ പാർട്ടിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് മധുര കോൺഗ്രസ് വേദിയിൽ നിന്നും മടക്കി അയച്ചത്. ലണ്ടനിൽ നിന്നുള്ള പാർട്ടിയെ പ്രതിനിധിയായാണ് രാകേഷ് കൃഷ്ണ മധുരയിൽ എത്തിയത്. ഇതേപ്പറ്റി പാർട്ടിക്ക് പരാതി ലഭിച്ചതോടെ എം.എ.ബേബി നേരിട്ട് ഇടപെട്ട് രാജേഷിനെ പാർട്ടി കോൺഗ്രസിൽ നിന്നും ഒഴിവാക്കുകയായിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ മധുരയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ രാജേഷ് കൃഷ്ണയെ ഫ്രോഡ് എന്ന് പ്രകാശ് കാരാട്ട് പരാമർശിച്ചതായാണ് വിവരം. പാർട്ടി നടത്തിയ അസാധാരണ നടപടി എളമരം കരീം ശരിവെച്ചു.
രാജേഷ് കൃഷ്ണയുമായി സിപിഎമ്മിന്റെ ഉന്നത നേതാക്കൾക്കുള്ള ബന്ധം പാർട്ടിക്കുള്ളിൽ ചർച്ചയാണ്. എം.വി.ഗോവിന്ദനെ എതിർക്കുന്ന ഒരു വിഭാഗം രാജേഷ് കൃഷ്ണയുടെ മധുരയിലെ സാന്നിധ്യത്തിൽ അന്വേഷണം ആവശ്യപ്പെടാൻ തീരുമാനിച്ചിരിക്കുകയാണ്