രാഷ്ട്രീയ പ്രചാരണങ്ങളിൽ കേന്ദ്ര കമ്മിറ്റി പരാജയം എന്ന് പാർട്ടി കോൺഗ്രസിൽ വിമർശനം. പിണറായി സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിൽ കേന്ദ്ര കമ്മിറ്റി പരാജയമെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയർന്നത്. ഉത്തർപ്രദേശിൽ നിന്നുള്ള പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്. പിണറായി സർക്കാരിന് ഏറെ നേട്ടങ്ങൾ ഉണ്ടെന്നു പറയുന്നു. പക്ഷേ ഇത് കേരളത്തിലെ പുറത്തെ ജനങ്ങൾ അറിയുന്നില്ല എന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങൾ പ്രചരിപ്പിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര കമ്മിറ്റിക്ക് ആണ്. എന്നാൽ വികസന നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിൽ കേന്ദ്ര കമ്മിറ്റി വൻ പരാജയം എന്താണ് വിമർശനം. സർക്കാരിന്റെ നേട്ടങ്ങൾ രാജ്യവ്യാപകമായി പ്രചരിപ്പിക്കണമെന്ന് രാഷ്ട്രീയ അവലോകന ചർച്ചയിൽ കേരളം. കേരളത്തിനുവേണ്ടി സംസാരിച്ച കെ കെ രാകേഷ് ആണ് നിർദ്ദേശം വെച്ചത്. ഇടതു സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കേണ്ടത് ദേശീയതലത്തിൽ പാർട്ടിയുടെ വളർച്ചയ്ക്ക് അനിവാര്യമാണ്. കേരള വികസന മാതൃകകൾ പ്രചരിപ്പിക്കപ്പെടണം എന്നും കെ കെ രാകേഷ് പറഞ്ഞു. ചർച്ചകൾ പുരോഗമിക്കുന്നു.