ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ലക്ഷ്മി ഭായ് കോളേജിലെ ക്ലാസ്മുറികളില്‍ ചാണകം തേക്കുന്ന പ്രിന്‍സിപ്പലിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. പ്രിന്‍സിപ്പലായ പ്രത്യുഷ് വല്‍സലയാണ് ക്ലാസ് മുറികളില്‍ ചാണകം തേച്ചത്. പ്രധാനാധ്യാപിക തന്നെയാണ് അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
കോളേജ് അധ്യാപകര്‍ നടത്തുന്ന ഒരു റിസര്‍ച്ചിന്‍റെ ഭാഗമാണിതെന്ന് പ്രിന്‍സിപ്പല്‍ പിടിഐയോട് പറഞ്ഞു. പാരമ്പരാഗത ഇന്ത്യന്‍ രീതികള്‍ അനുസരിച്ച് താപം നിയന്ത്രിക്കുന്നതിനെ പറ്റിയുള്ള പഠനമാണ് തങ്ങള്‍ നടത്തുന്നതെന്നും പ്രത്യുഷ് വല്‍സല കൂട്ടിച്ചേര്‍ത്തു.
'പഠനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്ക് ശേഷമേ റിസര്‍ച്ചിന്‍റെ പൂര്‍ണമായ വിവരങ്ങള്‍ പുറത്തുവിടാനാവൂ. പ്രകൃതിദത്തമായ വസ്തുക്കളില്‍ തൊടുന്നതുകൊണ്ട് ഒരു പ്രശ്നവുമില്ല. ചിലര്‍ പൂര്‍ണമായ വിവരങ്ങള്‍ അറിയാതെ തെറ്റിദ്ധാരണകള്‍ പരത്തുന്നു,' പ്രത്യുഷ് വല്‍സല പറഞ്ഞു.