വിവാദപരാമര്‍ശം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജിയെ വിളിപ്പിച്ച് സുപ്രീം കോടതി കൊളീജിയം. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനോട് ചൊവ്വാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നിലാണ് വിശദീകരണം നല്‍കേണ്ടത്. വിവാദ പ്രസംഗത്തില്‍ സുപ്രീം കോടതി നേരത്തെ അലഹാബാദ് ഹൈക്കോടതിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
എസ്.കെ.യാദവിനെ സ്ഥാനത്തുനിന്ന് മാറ്റാന്‍ ഇംപീച്ച്മെന്റ് പ്രമേയത്തിന് പാര്‍ലമെന്‍റില്‍ നീക്കവും പുരോഗമിക്കുകയാണ്. അതിനിടെ യാദവിനെ പിന്തുണച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. ആരെങ്കിലും സത്യം പറഞ്ഞാൽ, ഇംപീച്ച്‌മെന്റ് പ്രമേയത്തിലൂടെ സമ്മർദ്ദത്തിലാക്കുന്നു എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഹിന്ദു ഭൂരിപക്ഷത്തിന്‍റെ താല്‍പര്യമനുസരിച്ച് രാജ്യം പ്രവര്‍ത്തിക്കും എന്നായിരുന്നു വി.എച്ച്.പി പരിപാടിയില്‍ ജസ്റ്റിസ് എസ്.കെ.യാദവിന്‍റെ വിവാദ പരാമര്‍ശം.