chalakudy-town-tiger-encounter-cctv

ചാലക്കുടി ടൗണില്‍ പുലിയിറങ്ങി. സൗത്ത് ജംക്ഷനില്‍ നിന്ന് 150 മീറ്റര്‍ മാറി ബസ് സ്റ്റാന്‍ഡിനടുത്ത് കണ്ണമ്പുഴ അമ്പലം റോഡിലാണ് പുലിയെ കണ്ടത്. ദേശീയ പാതയില്‍ നിന്ന് 50മീറ്റര്‍ മാത്രം അകലെയാണിത്. ഇരുപത്തിനാലാം തിയതി പുലര്‍ച്ചെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യങ്ങള്‍ കണ്ടത്. സി.സി.ടി.വി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. കൊരട്ടിയില്‍ കണ്ട പുലിയെന്ന് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. 

ENGLISH SUMMARY:

A tiger was spotted near the South Junction in Chalakudy town, 150 meters away from the bus stand, close to the Kannampuzha temple road. CCTV footage captured the tiger's appearance in the early hours of the 24th, which was later obtained by Manorama News. The Forest Department officials reached the spot to handle the situation.