modi-tdp-jdu-siddique

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ച വാചകമായിരുന്നു ‘നിങ്ങളുടെ ഹീറോ ഇപ്പോള്‍ എന്തെടുക്കുന്നു..!’ എന്നത്. എന്നാല്‍ കെ.ജി.എഫ് സിനിമയിലെ ഈ ഡയലോഗ് ഇപ്പോള്‍ ബിജെപി നേതാക്കളെയും തിരിഞ്ഞുകൊത്തിയിരിക്കുകയാണ്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് എംഎല്‍എയാണ് മോദിയെയും അമിത് ഷായെയും പരിഹസിച്ച് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. നരേന്ദ്രമോദിയുടെ വലം കൈയായ അമിത് ഷാ ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചാണ് ടി.സിദ്ദിഖിന്റെ പോസ്റ്റ്.

ഇന്ത്യാ മുന്നണിയും രാഹുൽ ഗാന്ധിയും എന്ത് ചെയ്തു എന്ന് ചോദിച്ചാൽ ഈ ചിത്രം അതിന് ഉത്തരം പറയും

മൂന്നാം മോദി സര്‍ക്കാര്‍ രൂപീകരിക്കാന്‍‌ എന്‍ഡിഎ സഖ്യകക്ഷികളായ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനെയും, ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെയും മോദി ചേര്‍ത്തു പിടിക്കുന്നതിനിടെയാണ് സിദ്ദിഖിന്റെ വിമര്‍ശനം. അമിത് ഷായെ മോദി മാറ്റി നിര്‍ത്തി, സാഹചര്യം എങ്ങനെ ഉണ്ടായി എന്നും സിദ്ദിഖ് ചോദിക്കുന്നു. ഇന്ത്യ സഖ്യത്തിനും രാഹുല്‍ ഗാന്ധിക്കും ഈ തിരഞ്ഞെടുപ്പില്‍ എന്ത് ചെയ്യാന്‍ സാധിച്ചു എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ഈ ചിത്രം. അമിത് ഷായെ ഇന്ത്യന്‍ രാഷ്ട്രീയ ചിത്രത്തില്‍ നിന്ന് മാറ്റാന്‍ കഴിഞ്ഞുവെന്നും ജനാധിപത്യത്തില്‍ ജനമാണ് വലുതെന്നും ടി.സിദ്ദിഖ് പറഞ്ഞു.

ടി.സിദ്ദിഖിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

“നിങ്ങളുടെ ഹീറോ ഇപ്പോൾ എന്തെടുക്കുന്നു…” എന്നായിരുന്നു രാഹുൽ ഗാന്ധിയെ പരിഹസിച്ച് ചോദിച്ചത്. ഇപ്പോൾ ഞങ്ങൾ ചോദിക്കുന്നു “വലം കൈ അമിത് ഷാ…” എവിടെ? എന്ന്. ഒരറ്റത്തേക്ക് മാറ്റി നിർത്തിയിരിക്കുന്നു. ആ സാഹചര്യം എങ്ങനെ ഉണ്ടായി?

ഇന്ത്യാ മുന്നണിയും രാഹുൽ ഗാന്ധിയും എന്ത് ചെയ്തു എന്ന് ചോദിച്ചാൽ ഈ ചിത്രം അതിന് ഉത്തരം പറയും. എല്ലാം ഞാനും അമിത് ഷായും എന്ന നിലയിൽ നിന്ന് ഈ അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. അമിത് ഷായെ ചിത്രത്തിൽ നിന്ന് മാറ്റാൻ കഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിൽ ജനമാണ് വലുത്.

ഈ കിംഗ് മേക്കർമാർ വെറുതെ ഉണ്ടായതല്ല; ഇന്ത്യ മുന്നണിയുടെ പോരാട്ട വിജയത്തിന്റെ പ്രതിഫലനമാണ്. അവരെ അനുസരിച്ച് ഇനി മോഡി ഭരിച്ചാൽ മതി… അമിത് ഷായും മോദിയുമല്ല ഇന്ത്യ രാജ്യം. 

പിക്ചർ അഭി ബാക്കി ഹെ… 

ENGLISH SUMMARY:

T Siddique FB Post against NDA