suresh-gopi-minister
  • കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത് ഷാ തുടരും
  • പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്
  • ഉപരിതല ഗതാഗതം നിതിന്‍ ഗഡ്കരി
  • ധനകാര്യം നിര്‍മല സീതാരാമന്‍

മൂന്നാം മോദി സര്‍ക്കാരിൽ സുരേഷ് ഗോപി മൂന്ന് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം വഹിക്കും.  ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം എന്നിവയാണ്  വകുപ്പുകള്‍ . ജോര്‍ജ് കുര്യനും മൂന്ന് വകുപ്പുകളുണ്ട്, ന്യൂനപക്ഷക്ഷേമം, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പ് സഹമന്ത്രിയായിട്ടാണ് ജോര്‍ജ് കുര്യന്‍ നിയമിച്ചിരിക്കുന്നത്. അമിത് ഷാ തന്നെയാണ് ആഭ്യന്തര മന്ത്രി. രാജ്നാഥ് സിങ്ങ് പ്രതിരോധ മന്ത്രിയായി തുടരും. നിതിന്‍ ഗഡ്കരിക്ക് ഉപരിതല ഗതാഗതം. 

 

മറ്റു മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്, ഉപരിതല ഗതാഗതം – നിതിന്‍ ഗഡ്കരി, ധനകാര്യം – നിര്‍മല സീതാരാമന്‍, വിദേശകാര്യം– എസ്. ജയ്ശങ്കര്‍, ആരോഗ്യമന്ത്രി – ജെ.പി.നഡ്ഡ,  ഊര്‍ജം, നഗരവികസനം – മനോഹര്‍ ലാല്‍ ഖട്ടര്‍ ,കൃഷി, ഗ്രാമവികസനം – ശിവരാജ് സിങ് ചൗഹാന്‍, വാണിജ്യം – പിയൂഷ് ഗോയല്‍, വിദ്യാഭ്യാസം – ധര്‍മേന്ദ്ര പ്രധാന്‍, ചെറുകിട വ്യവസായം – ജിതന്‍ റാം മാഞ്ചി, റെയില്‍വേ, വാര്‍ത്താവിതരണം – അശ്വിനി വൈഷ്ണവ്, വ്യോമയാനം – രാം മോഹന്‍ നായ്ഡു, പെട്രോളിയം – ഹര്‍ദീപ് സിങ് പുരി, കായികം, യുവജന ക്ഷേമം – ചിരാഗ് പാസ്വാന്‍, സ്റ്റീല്‍ – എച്ച്.ഡി. കുമാരസ്വാമി, ഷിപ്പിങ്, തുറമുഖം– സര്‍ബാനന്ദ സോനോവാള്‍,  പാര്‍ലമെന്‍ററികാര്യം – കിരണ്‍ റിജിജു, വനിത–ശിശുക്ഷേമം – അന്നപൂര്‍ണ േദവിടെലികോ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ – ജ്യോതിരാദിത്യ സിന്ധ്യ

ENGLISH SUMMARY:

Modi Cabinet 3.0: Amit Shah retains Home, Shivraj Singh Chouhan gets Agriculture