കേന്ദ്രബജറ്റില്‍ വേണ്ടത് 2+2 ഫോര്‍മുലയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം. തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും അടിയന്തര ശ്രദ്ധ നല്‍കണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിദ്യാഭ്യാസ, ആരോഗ്യ മേഖലയ്ക്ക് പ്രാമുഖ്യം നല്‍കണമെന്നും ചിദംബരം പറഞ്ഞു. മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയത്തില്‍ വലിയ മാറ്റത്തിന് സാധ്യതയില്ല. വന്‍ വികസനപദ്ധതികളും അതിസമ്പന്നര്‍ക്ക് ഗുണകരമായ പദ്ധതികളും തുടര്‍ന്നേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ 5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥയും മൂന്നാമത്തെ സാമ്പത്തിക ശക്തിയുമാകുമെന്നത് ഉറപ്പാണ്. 2024ലേത് ഭരണത്തുടര്‍ച്ചയ്ക്കായുള്ള ജനവിധിയാണെന്ന ബി.ജെ.പിയുടെ വാദം തെറ്റാണെന്നും ഭരണമാറ്റത്തിനാണ് ജനം വിധിയെഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.