TOPICS COVERED

ബി.ജെ.പി. രാജ്യത്ത് വെറുപ്പ് പടർത്തുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീർ ജനതയുടെ അവകാശം കേന്ദ്ര സർക്കാർ കവർന്നുവെന്നും തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ. ജയിലിലടച്ച ഭീകരരെ മോചിപ്പിക്കുമെന്നാണ് കോൺഗ്രസ് പറയുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വിമർശിച്ചു.

ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്.

വെറുപ്പിൻ്റെ രാഷ്ട്രീയമാണ് ബിജെപിയുടേത്. വെറുപ്പിനെ സ്നേഹം കൊണ്ടേ കീഴടക്കാനാവൂ. ജമ്മു കശ്മീർ ജനതയുടെ അവകാശങ്ങൾ കേന്ദ്രസർക്കാർ കവർന്നു. രാജാവിനെപ്പോലെയാണ് ലഫ്റ്റനൻ്റ് ഗവർണർ പെരുമാറുന്നത്. സംസ്ഥാന പദവി പുന:സ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും രാഹുൽ.

ജയിലിൽ കഴിയുന്ന ഭികരവാദികളെയും സൈന്യത്തിനെതിരെ കല്ലെറിയുന്നവരെയും മോചിപ്പിക്കുമെന്നാണ് കോൺഗ്രസ് പറയുന്നതെന്നും ബി.ജെ.പിക്കാർ ജീവിച്ചിരിക്കുമ്പോൾ അത് അനുവദിക്കില്ലെന്നും അമിത് ഷാ ഹരിയാനയിലെ റാലിയിൽ വിമർശിച്ചു. കോൺഗ്രസിന് ദലിത് വിരോധമാണ്.അശോക് തൻവറിനെയും കുമാരി സെൽജയെയും  അപമാനിച്ചെന്നും അമിത് ഷാ പറഞ്ഞു.