ശരദ് പവാറിനെതിരെ വിവാദ വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി ശരദ് പവാര്‍ സഖ്യസര്‍ക്കാരിന് ശ്രമിച്ചെന്നാണ് ആരോപണം. സഖ്യചര്‍ച്ചകളുടെ മധ്യസ്ഥന്‍ വ്യവസായിയായ ഗൗതം അദാനിയായിരുന്നു. എന്നാല്‍ അമിത് ഷാ ഉള്‍പ്പെട്ട ചര്‍ച്ചകളില്‍ നിന്ന് പിന്നാട് ശരദ് പവാര്‍ പിന്മാറിയെന്നും അജിത് പവാര്‍ ആരോപിച്ചു.നവബംര്‍ ഇരുപതിന് മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പ ്നടക്കാനിരിക്കെയാണ് പുതിയ വിവാദം