ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള എഎപിയുടെ ഡോക്യുമെന്‍ററി പ്രദര്‍ശനം പൊലീസ് തടഞ്ഞത് രണ്ട് തവണയാണ്. അനുമതിയില്ലാതെ പ്രദര്‍ശനം പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും നിലപാട് കടുപ്പിച്ചു. അനുമതി വേണ്ടെന്നാണ് ആപ്പ് നേതാക്കള്‍ ആവര്‍ത്തിക്കുന്നത്.
വിജയകരമായ രാഷ്ട്രീയ സ്റ്റാര്‍ട്ട് അപ്പാണെന്ന്,, സ്വയം വിശേഷിപ്പിക്കുകയാണ് 'അണ്‍ബ്രേക്കബിള്‍' എന്ന ഡോക്യുമെന്‍ററിയുടെ ട്രെയിലറിന്‍റെ ആദ്യഭാഗത്തില്‍. രൂപീകരിച്ച് 10 വര്‍ഷംകൊണ്ട് രണ്ട് സംസ്ഥാനത്ത് ഭരണം. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയെ തട്ടകത്തില്‍ വെല്ലുവിളിച്ചുവെന്ന് ബിജെപിക്ക് ഒരു കൊട്ടും. ഇന്ത്യ ഇന്നുവരെ കണ്ടതില്‍ ഏറ്റവും രാഷ്ട്രീയ വലിയ ഗൂഢാലോചനയില്‍പ്പെടുത്തി.
മുതിര്‍ന്ന നേതാക്കളായ അരവിന്ദ് കേജ്‍രിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദ്ര ജെയിന്‍ എന്നിവരെ കേസില്‍പ്പെടുത്തിയെന്ന് ഡോക്യുമെന്‍ററിയില്‍ പറയുന്നു. തിഹാര്‍ ജയിലില്‍ ഇന്‍സുലിന്‍ നല്‍കാതിരുന്നതടക്കം കേജ്‍രിവാള്‍ ഡോക്യുമെന്‍ററിയില്‍ വിശദീകരിക്കുന്നുണ്ട്.
ട്രെയിലറിന് കാര്യമായ ജനശ്രദ്ധ ലഭിച്ചുകഴിഞ്ഞു. എന്നാല്‍ ഡോക്യുമെന്‍ററി ഡല്‍ഹിയില്‍ ഒരിടത്തും പ്രദര്‍ശിപ്പിക്കാന്‍ ആപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.