വന്യജീവി ആക്രമണത്തിൽ കേരള സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. വിഷയം ഉയർത്തി, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യുഡിഎഫ് എം.പിമാർ പാർലമെന്റ് കവാടത്തിൽ നടത്തിയ പ്രതിഷേധം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
Video Player is loading.
Current Time 0:00
/
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time -0:00
1x
2x
1.75x
1.5x
1.25x
1x, selected
0.75x
0.5x
Chapters
descriptions off, selected
captions settings, opens captions settings dialog
captions off, selected
This is a modal window.
Beginning of dialog window. Escape will cancel and close the window.
End of dialog window.
This is a modal window. This modal can be closed by pressing the Escape key or activating the close button.
വന്യജീവി ആക്രമണവും തീരമണൽ ഖനനവുമുയർത്തിയുള്ള യുഡിഎഫ് എം.പമാരുടെ പ്രതിഷേധത്തിന് മുന്നിലൂടെ കടന്നു പോകുമ്പോഴായിരുന്നു വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ പ്രതികരണം. സംസ്ഥാന സർക്കാർ ഉത്തരവാദിത്തം നിറവേറ്റാത്തതാണ് മനുഷ്യ- വന്യജീവി സംഘർഷം കൂടാന്‍ കാരണമെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. അങ്ങനെയെങ്കിൽ സംസ്ഥാന വനംമന്ത്രിയെ വിളിച്ചുവരുത്താൻ കേന്ദ്രം തയാറാകണമെന്ന് കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. ജനങ്ങളുടെ നിസഹായാവസ്ഥ സർക്കാർ കാണണമെന്ന് പ്രിയങ്ക ഗാന്ധി. കോർപ്പറേറ്റുകള സഹായിക്കാനുള്ള തീരമണൽ ഖനന നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും പ്രതിഷേധിച്ച യുഡിഎഫ് എം പിമാർ ആവശ്യപ്പെട്ടു.
ENGLISH SUMMARY:
Union Environment Minister Bhupender Yadav criticized the Kerala government over increasing wildlife attacks. His remarks came in response to a protest led by Rahul Gandhi and UDF MPs at the Parliament gate. The Congress accused both the central and state governments of failing in their responsibilities. As UDF MPs protested against wildlife attacks and coastal sand mining, Yadav blamed the Kerala government for not addressing human-wildlife conflicts. In response, KC Venugopal demanded the central government summon the Kerala Forest Minister. Priyanka Gandhi urged the government to acknowledge public distress, while UDF MPs called for halting corporate-backed coastal sand mining.