beena-antony

നടി ബീന ആന്റണി കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയിൽ ചികിത്സയിൽ. ഭർത്താവും നടനുമായ മനോജ് കുമാർ ആണ് ഇക്കാര്യം തന്റെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരോട് പങ്കുവച്ചത്. കരഞ്ഞുകൊണ്ടാണ് മനോജും മകനും അവർ അനുഭവിച്ച് വേദനയെക്കുറിച്ച് പറയുന്നത്. ഗുരുതരാവസ്ഥയിൽ ആയിരുന്ന ബിന ഇപ്പോൾ തിരിച്ചുവന്നിരിക്കുന്നുവെന്നും മനോജ് പറയുന്നു.

മനോജിന്റെ വാക്കുകൾ: ജീവിതത്തിൽ വലിയ തീച്ചൂളയിലകപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ 5 ദിവസമായി അത്രയും അനുഭവിച്ചു. ഒരാഴ്ചയ്ക്ക് മുമ്പാണ് ബീനയ്ക്ക് കോവിഡ് പിടിപെട്ടു. ലോക്ഡൗണിന് മുമ്പ് സീരിയൽ ഷൂട്ടിന് പോയപ്പോൾ അവിടെ ഒരാൾക്ക് കോവിഡ് പോസിറ്റീവാണ്. ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ ബീന റൂം ക്വാറന്റീനിലേക്ക് മാറിയിരുന്നു. പിന്നീട് പരിശോധിച്ചപ്പോൾ പോസിറ്റീവാണെന്ന് കണ്ടെത്തി. ഞങ്ങൾ എല്ലാവരും റൂം ക്വാറന്റീനിൽ ആയിരുന്നു. പിന്നീട് ക്ഷീണവും ചുമയും കിതപ്പും കൂടി. ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ന്യൂമോണിയ ബാധിച്ചു. സ്ഥിതി കുറച്ച് ഗുരുതരമായി. മകനെ ഒന്നും അറിയിച്ചില്ല. ആരും കാണാതെ കരഞ്ഞു. ആരെയും ഒന്നും അറിയിക്കാതെ സ്വയം കരഞ്ഞ് അവളെയും ആശ്വസിക്കും. ദൈവം മാത്രമായിരുന്നു ശക്തി. ഡോക്ടർ വിളിച്ച് ആശുപത്രിയിൽ ഐസിയു ഇല്ലെന്ന് പറഞ്ഞു. അതോടെ ആകെ തകർന്നു. കരഞ്ഞുകൊണ്ട് മനോജും മകനും അനുഭവിച്ച വേദന പങ്കുവയ്ക്കുന്നു. ഇപ്പോൾ ബീന തിരിച്ചുവന്നിരിക്കുന്നുവെന്നാണ് മനോജ് പറയുന്നത്. 

മനോജ് പങ്കുവച്ച വിഡിയോ: